പുതുരുചിയില്‍ ഒരു സേമിയ പായസം.
സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു നോക്കാം.
ഒരു നോണ്സ്റ്റിക്ക് പാനില് 2 ടേബിള് സ്പൂണ് നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഗോൾഡൻ ബ്രൗൺ നിറത്തില് വറുത്തെടുക്കുക. 1 ടേബിള്സ്പൂണ് നെയ്യ് കൂടി ഒഴിച്ച് അരിഞ്ഞെടുത്ത 2 ഏത്തപ്പഴം ചേര്ത്തു വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്കു 1/2 ഗ്ലാസ് പാല് ചേര്ത്തു തിളച്ച് കഴിയുമ്പോള് ഇറക്കി വയ്ക്കാം.
ഒരു കപ്പ് വെള്ളവും രണ്ട് കപ്പ് പാലും കൂടി തിളപ്പിക്കാന് വയ്ക്കുക മറ്റൊരു പാനില് 1 ടേബിള്സ്പൂണ് നെയ്യ് ഒഴിച്ചു വെര്മിസെല്ലി ചേര്ത്തു വഴന്നു വരുമ്പോള്, തിള വന്ന പാലും വെള്ളവും ചേര്ത്തു വേവിച്ചു മാറ്റിവയ്ക്കുക. ഇനി മധുരത്തിനായി യാതൊരു കലോറിയും ഇല്ലാത്ത sHweet സ്റ്റീവിയ പൗഡർ ആവശ്യാനുസൃതം രണ്ടോ മൂന്നോ ടീസ്പൂൺ ചേർക്കാം. വേവിച്ചു വച്ച സേമിയയും ഏത്തപ്പഴവും ചേര്ത്തു നന്നായി തിളപ്പിച്ചെടുക്കാം. ഇനി ഏലയ്ക്കാപ്പൊടിയും വറുത്തെടുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്ത്തു യോജിപ്പിച്ചു ചെറു ചൂടോടു കൂടി വിളമ്പാം.