Mint Lime
ഈ ചൂടുകാലത്ത് നോമ്പൊക്കെ തുറക്കുന്ന സമയത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല.. ആ നോമ്പിന്റെ ക്ഷീണമൊക്കെ മാറ്റാൻ രുചികരവും ലളിതവുമായ മിന്റ് ലൈം ഈസിയായി നമുക്കിന്നുണ്ടാകാം. സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങാനീര്. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ അത്യുത്തമമാണ്. ദഹനപ്രക്രിയ കൂട്ടാനും നാരങ്ങാനീര് സഹായിക്കും. 2 ചെറുനാരങ്ങയുടെ നീര് എടുത്തു മിക്സിയുടെ ജാറിൽ ഒഴിച്ച് അതിൽ ഒരു കപ്പ് വെള്ളം, പുതിനയില, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇനി sHweet സ്റ്റീവിയ ഡ്രോപ്സ് ആവശ്യാനുസൃതം ചേർക്കാം. മിന്റ് ലൈം റെഡി. സ്റ്റീവിയ\ മധുര തുളസി പ്രകൃതിദത്തമായ കലോറി ഇല്ലാത്ത മധുരമാണ്.. ഇവ ഇത്തരം ജ്യൂസുകളിലും മറ്റ് വിഭവങ്ങളിലും പഞ്ചസാരയ്ക്ക് പകരം ചേർത്ത് ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നമുക്ക് മുക്തി നൽകുന്നു.