Papaya Smoothie
പോഷകഗുണങ്ങൾ ഏറെയുള്ള ഒരു ഫ്രൂട്ടാണ് പാപ്പായ. വൈറ്റമിൻ C, A, ഫൈബർ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഈ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഇമ്മ്യൂണിറ്റി ശക്തിപ്പെടുത്തുന്നതിനും കൂടാതെ ഹൃദയാരോഗ്യത്തിൽ നിന്ന് നമ്മളെ സംരക്ഷിക്കാനും നല്ലതാണ്. തൊലിയുടെ തിളക്കം വർദ്ധിപ്പിക്കാനും ഒരുപാട് പേർ പപ്പായയെ ആശ്രയിക്കാറുണ്ട്. ഇന്ന് നമുക്ക് ആ പാപ്പായകൊണ്ടുണ്ടാക്കാവുന്ന ഒരു സ്മൂത്തി പരിചയപ്പെടാം.
അതിനായി നല്ല പഴുപ്പുള്ള പപ്പായ, ഒരു ഗ്ലാസ് പാൽ, നാരങ്ങ എന്നീ ചേരുവകൾ എടുത്തുവെക്കാം. മിക്സിയുടെ ജാറിലേക്ക് പാപ്പായ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയിടാം. അതിലേക്ക് തണുത്ത പാലും ഐസ് ക്യൂബും കൂടുതൽ രുചിക്കായി നാരങ്ങ നീരും ചേർക്കാം.
ഇനിയാണ് നമ്മുടെ റെസിപ്പിയിലെ മെയിൻ ഹൈലൈറ്റ്! പഞ്ചസാരക്ക് പകരക്കാരനായ ഒട്ടും കലോറിയോ ഫാറ്റോ ഇല്ലാത്ത sHweet സ്റ്റീവിയ ഡ്രോപ്പ്സ്. ഇത് പഞ്ചസാര കൊണ്ടുണ്ടാവുന്ന ദോഷങ്ങൾ ഇല്ലാതാക്കുകയും സ്മൂത്തിയിലും ജ്യൂസുകളിലും നമുക്ക് കൂടുതൽ മധുരവും നൽകുന്നു. ആവശ്യാനുസൃധം ഒന്നോ രണ്ടോ തുള്ളികൾ ജാറിലേക്ക് ഒറ്റിച്ചു നന്നായി ബ്ലെൻഡ് ചെയ്ത് സ്മൂത്തി നമുക്ക് കുടിക്കാവുന്നതാണ്.