കാരറ്റ് പായസം
എല്ലാ പ്രായക്കാരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ് പായസം. മധുരമാണ് നമ്മളെ പായസത്തിലേക്ക് കൂടുതൽ ആകർശിപ്പിക്കുന്നത്. അടയും അരിപ്പായസവും കഴിച്ചു മടുത്തെങ്കിൽ ഇന്നിനി ഈസിയായൊരു കാരറ്റ് പായസത്തെ പരിചയപ്പെടാം അതും ഒട്ടും പഞ്ചസാര ചേർക്കാതെ ഹെൽത്തിയായ മധുരം കൊണ്ട്.
ആദ്യം നമുക്ക് ചേരുവകൾ ഓരോന്നായി എടുത്തു വെക്കാം. അര കിലോ കാരറ്റ്, ഒരു ലിറ്റർ പാൽ, sHweet സ്റ്റീവിയ ആവശ്യത്തിന് അണ്ടിപ്പരിപ്പും മുന്തിരിയും കാൽ ടീസ്പൂൺ ഏലക്ക പൊടിയും എന്നിവയൊക്കെയാണ് ചേരുവകൾ. പായസം ഉണ്ടാക്കാനായി ഒരു ടേബിൾസ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറത്തുകോരി വെക്കാം. ഇതേ നെയ്യിൽ 100 ഗ്രാം കാരറ്റ് ചീകി വഴറ്റി മാറ്റിവയ്ക്കുക. ബാക്കി വന്ന കാരറ്റ് തൊലികളഞ്ഞ് കഷണം മുറിച്ച് അരച്ച് പേസ്റ്റാക്കി മാറ്റിവെക്കാം. ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച് അതിലേക്ക് കാരറ്റ് മിശ്രിതം ഒഴിക്കുക. 2 ടീസ്പൂൺ sHweet സ്റ്റീവിയ പൗഡറും ചേർത്ത് ആവശ്യാനുസരണം കുറുക്കി എടുക്കുക. വറുത്തു വെച്ചിരിക്കുന്ന അണ്ടിപരിപ്പും മുന്തിരിങ്ങയും ചേർത്ത് വിളമ്പാം