Orange Souffle
വയറുനിറച്ച് ഭക്ഷണമൊക്കെ കഴിച്ചാൽ പിന്നെ മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല പക്ഷെ നമ്മുടെ ഓരോ വീട്ടിലും ആഗ്രഹമുണ്ടായിട്ടും മധുരപലഹാരങ്ങൾ കഴിക്കാൻ പറ്റാത്തവരുമുണ്ട്. ഇന്ന് അവർക്കും ഒരുപോലെ ആസ്വദിച്ച് കഴിക്കാൻ പാകത്തിനുള്ള ഒരു സ്പെഷ്യൽ റെസിപ്പി തയാറാക്കാം.
ഓറഞ്ച് സൂഫ്ളെ തയ്യാറാക്കുന്നതിനായി പാനിൽ 3 ടീസ്പൂൺ ബട്ടർ ചേർക്കാം. നന്നായി മെൽറ്റ് ആകുമ്പോൾ അതിലേക്ക് 2 ടീസ്പൂൺ മൈദ കട്ടപിടിക്കാത്ത രീതിയിൽ ഇത്തിരിയായി ചേർത്ത് കൊടുത്ത് ഇളക്കാം. അതിലേക്ക് ¼ കപ്പ് പാൽ ചേര്ത്ത് നന്നായി മിക്സ് ചെയ്യാം. അതിലേക്ക് 4 സ്പൂൺ ഓറഞ്ച് ജൂസും ഒരു ടീസ്പൂൺ sHweet സ്റ്റീവിയ പൗഡറും ചേർത്ത് നന്നായി യോജിപ്പിക്കാം. 2 ടീസ്പൂൺ ഓറഞ്ച് തൊലി ചേര്ത്ത് നന്നായി കട്ടിയാകുന്നിടം വരെ ഇളക്കാം. ശേഷം തണുക്കുവാനായി മാറ്റിവയ്ക്കാം. മറ്റൊരു ബൗളിൽ 3 മുട്ട എടുക്കാം. മുട്ടയുടെ വെള്ളയിൽ നിന്നും മഞ്ഞ വേർതിരിച്ചെടുക്കാം. മഞ്ഞയിലേക്ക് വാനില എസ്സൻസും ചേർത്ത് നന്നായി യോജിപ്പിക്കാം.
ഈ മിശ്രിതം തണുത്ത ഓറഞ്ച് കൂട്ടിലേക്ക് ചേർക്കാം. മാറ്റിവച്ച മുട്ടയുടെ വെള്ളയിലേക്ക് അല്പം സ്റ്റീവിയ പൗഡർ ചേർത്ത് ബീറ്റർ കൊണ്ട് നന്നായി അടിച്ചെടുക്കാം. പതപ്പിച്ച മുട്ടയുടെ മിശ്രിതം ഓറഞ്ച് കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. കൂടുതൽ മിക്സ് ചെയ്യരുത്. ശേഷം സൂഫ്ളെ മോൾഡിൽ ബട്ടർ പുരട്ടി ഈ മിശ്രിതം അതിലേക്ക് ചേർക്കാം. ഓവൻ 200 ഡിഗ്രി വരെ ചൂടാക്കുക. കേക്കിന് മുകളിൽ ഗോൾഡൻ ആകുന്നതുവരെ 16 മുതൽ 20 മിനിറ്റ് വരെ ബേക് ചെയ്യണം. മധുരമൂറും ഓറഞ്ച് സൂഫ്ളെ റെഡി.