Oats Banana Smoothie
കലോറി കൂടിയ പല ആഹാരങ്ങങ്ങളും ഒഴിവാക്കി സ്മൂത്തികൾ ഇന്ന് മിക്കവരും കുടിക്കാറുണ്ട്. പഴവർഗങ്ങളും നട്സുമൊക്കെയായി ഉണ്ടാക്കുന്ന സ്മൂത്തികൾ ആരോഗ്യത്തിനു വളരെ നല്ലതാണ്. നോമ്പെല്ലാം തുറക്കുന്ന സമയത്ത് ഒട്ടും പഞ്ചസാര ചേർക്കാതെ ഇത്തരം സ്മൂത്തികൾ കുടിച്ചാലോ..?
അത്തരത്തിൽ പഞ്ചസാര ഒട്ടും ചേർക്കാതെ എന്നാൽ നല്ല മധുരമുള്ള ഒരു ഹെൽത്തി സ്മൂത്തി വെറും 5 മിനിറ്റുകൾ കൊണ്ട് ഈസിയായി നമുക്കുണ്ടാക്കാം. അതിനായി 1 കപ്പ് ഓട്സ്, 2 റോബസ്റ്റ് പഴം, 4 ഈന്തപ്പഴം കൂടാതെ കുറച്ച് പീനട്ട് ബട്ടറും നമുക്കാവശ്യമുണ്ട്. ഇനി ഒരു ബ്ലെൻഡറിൽ മേൽപറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക. മധുരത്തിനായി 3 തുള്ളി sHweet സ്റ്റീവിയ ഡ്രോപ്സ് ചേർക്കാം. ഓട്സും പഴവും ബാക്കി ചേരുവകളും നന്നായി മിക്സ് ആവുന്നത് വരെ അടിച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ച് കറുവപ്പട്ട പൗഡർ മുകളിൽ ഒക്കെ വിതറി ഈ ഓട്സ് ബനാന സ്മൂത്തി കുടിക്കാവുന്നതാണ്.