Pineapple Pound Cake

ഓരോ ദിവസവും നോമ്പ് തുറന്ന് കഴിഞ്ഞാൽ പിന്നെന്ത് കഴിക്കും എന്ന കൺഫ്യൂഷനിലാണ് മിക്കവരും. പകൽ മുഴുവൻ ഓരോ റെസിപ്പിയും കുറേ റീൽസും ഫുഡ് ചാനലുകളും നോക്കിയിരിക്കും, രാത്രിയായാൽ എരിവുള്ള ഭക്ഷണവും നല്ല മധുരമുള്ള വിഭവങ്ങളും ഒട്ടനവധി ഡ്രിങ്ക്സൊക്കെ കഴിക്കാനൊക്കെ കൊതി തോന്നാറുമുണ്ട്. ഇന്ന് നോമ്പ് തുറന്നു വിത്യസ്തമായിട്ട് എന്ത് കഴിക്കും എന്ന ചിന്തയിലാണ് ഒരു പൈനാപ്പിൾ കേക്കുണ്ടാക്കാനുള്ള ആഗ്രഹം വന്നത്. വളരെ ഈസിയായി ഷുഗർ ഫ്രീ ആയിട്ടുള്ള ഒരു പൈനാപ്പിൾ പൗണ്ട് കേക്ക് ഇന്ന് നമുക്ക് വീട്ടിലുണ്ടാക്കിയെടുക്കാം.

എല്ലാ ചേരുവകളും ഒരുമിച്ച് എടുത്തുവെക്കലാണ് ആദ്യത്തെ ജോലി , അതിനായി മൈദ, അൺസൾട്ടഡ് ബട്ടർ , sHweet സ്റ്റീവിയ പൗഡർ , മുട്ട പൈനാപ്പിൾ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ കൂടാതെ പാലും എടുത്ത് ടേബിളിൽ റെഡിയാക്കി വെക്കാം. കേക്ക് ഉണ്ടാക്കുന്നത് ഓവനിലാണെങ്കിലും കുക്കറിലാണെങ്കിലും പ്രീഹീറ്റ് ചെയ്തു വെക്കണം . കേക്ക് bake ചെയ്തെടുക്കാനുദ്ദേശിച്ച പാത്രവും ബട്ടർ പുരട്ടി ഗ്രീസ് ചെയ്തെടുക്കാം.

ഒരു കപ്പ് അല്ലെങ്കിൽ 250 ഗ്രാം ബട്ടറും അര കപ്പ് sHweet സ്റ്റീവിയ പൗഡറും മൃദുവായ ക്രീമായി മാറുന്നത് വരെ മിക്സർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുക്കുക, അതിലേക്ക് ഓരോന്നായി 4 മുട്ടകൾ ചേർക്കാം. ഒരു ടീസ്പൂൺ വാനില എസ്സെന്സും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം അരിച്ചെടുത്ത 2 കപ്പ് മൈദ, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ,1 \2 ടീസ്പൂൺ ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ചേർത്ത് ബാറ്റർ തയ്യാറാക്കുക. പൈൻ ആപ്പിൾ ചെറിയ

കഷ്ണങ്ങളാക്കി അരിഞ്ഞെടുത്തതിന് ശേഷം ചെറുതായി കുക്ക് ചെയ്തെടുത്ത് ബാറ്റെറിലേക്ക് ചേർക്കാം ഒപ്പം 1\4 കപ്പ് പാലും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ബാറ്റർ റെഡി. പാത്രത്തിലേക്ക് ബാറ്റരൊഴിച്ച് 40-50 മിനിറ്റ് Bake ചെയ്തെടുക്കാം. കേക്ക് വെന്ത് റെഡിയാണെന്നു ഉറപ്പുവന്നതിനു ശേഷം തണുപ്പിച്ച് കഴിക്കാം. ടോപ്പിംഗ്സായി തേനും പൈനാപ്പിളും ചേർക്കാവുന്നതാണ് .

Related Posts

കായ് പോള

വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോൾ വഴിയരികിലുള്ള ചായകടയിലെ എണ്ണകടികളുടെ കൂട്ടത്തിൽ ഉന്നക്കായയും കായ് പോളയുമൊക്കെ കാണാം. മിക്ക ദിവസങ്ങളിലും നോമ്പ് എടുത്ത് ക്ഷീണിച്ചിട്ടായിരിക്കും വീട്ടിലെത്തുക. ആ ഒരു നിമിഷത്തിൽ കായ് പോളയോടൊക്കെ...
Post by W HERB TONICS LLP
Dec 30 2025

മാമ്പഴ ഹൽവ

ഇന്നത്തെ നോമ്പുതുറക്ക് വായിലിട്ടാൽ അലിഞ്ഞുപോകുന്ന കൊതിയൂറും മാമ്പഴ ഹൽവ യുണ്ടാക്കാം. അതിനായി 4 മാങ്ങ ചെറിയ കഷണങ്ങളാക്കി നന്നായി അരച്ചെടുക്കുക. കൂടാതെ ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി...
Post by W HERB TONICS LLP
Dec 30 2025

ABC Juice

ശരിയായ ആരോഗ്യം, മെച്ചപ്പെട്ട ഫിറ്റ്നസ് ഇതിനൊക്കെ ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ പഴങ്ങള് ധാരാളമായി ഡയറ്റില് ഉൾപെടുത്താൻ ഡോക്ടർമാർ നമ്മളെ നിർദ്ദേശിക്കാറുണ്ട്.. അത്തരത്തില് ചര്മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ജ്യൂസാണ്...
Post by W HERB TONICS LLP
Dec 30 2025

Semiya Payasam

സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു...
Post by W HERB TONICS LLP
Dec 30 2025

പുതുരുചിയില്‍ ഒരു സേമിയ പായസം.

സേമിയ പായസം തയ്യാറാക്കാന് വളരെ എളുപ്പമായതുകൊണ്ട് എല്ലാവരും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കാറുണ്ടാവും. എന്നും ഒരേ രുചിയിൽ തന്നെ തയ്യാറാകാതെ അല്പം വ്യത്യസ്തതയോടെ ഏത്തപ്പഴം ചേര്ത്ത് ഈ സ്പെഷ്യൽ സേമിയ പായസം ഒന്നു പരീക്ഷിച്ചു...
Post by W HERB TONICS LLP
Dec 30 2025

Mint Lime

ഈ ചൂടുകാലത്ത് നോമ്പൊക്കെ തുറക്കുന്ന സമയത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല.. ആ നോമ്പിന്റെ ക്ഷീണമൊക്കെ മാറ്റാൻ രുചികരവും ലളിതവുമായ മിന്റ് ലൈം ഈസിയായി നമുക്കിന്നുണ്ടാകാം. സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങാനീര്....
Post by W HERB TONICS LLP
Dec 30 2025

Kesar Chai

എത്ര കുടിച്ചാലും മതിവരാത്ത ഒന്നാണ് ചായ. മലയാളികൾക്ക് ഇത്രയേറെ വികാരമുള്ള മറ്റൊന്നും ഇല്ലെന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിന്റെയും നമ്മുടെ ദൈനംദിന ജീവിതത്തിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ചായ മാറിക്കഴിഞ്ഞിരിക്കുന്നു....
Post by W HERB TONICS LLP
Dec 30 2025

Papaya Smoothie

പോഷകഗുണങ്ങൾ ഏറെയുള്ള ഒരു ഫ്രൂട്ടാണ് പാപ്പായ. വൈറ്റമിൻ C, A, ഫൈബർ, ആന്റി-ഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഈ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഇമ്മ്യൂണിറ്റി ശക്തിപ്പെടുത്തുന്നതിനും കൂടാതെ ഹൃദയാരോഗ്യത്തിൽ നിന്ന്...
Post by W HERB TONICS LLP
Dec 30 2025