Sugar Free Chocolate Cake
ഇന്നത്തെ നോമ്പുതുറക്ക് ഒരു സ്പെഷ്യൽ ഷുഗർഫ്രീ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് ചോക്ലേറ്റ് കേക്ക്.
ഈ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കുന്നതിനായി 1½ കപ്പ് മൈദ, 1 ടീസ്പൂൺ ബേക്കിങ് പൗഡർ, ¼ ടീസ്പൂൺ ബേക്കിങ് സോഡ, 4 ടേബിൾ സ്പൂൺ കൊക്കോ പൗഡർ, ഒരു നുള്ളു ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കണം. ഒരു പാത്രത്തിൽ 1¼ പാൽ, ¼ കപ്പ് ഓയിൽ, ഒന്നോ രണ്ടോ ടീസ്പൂൺ സ്റ്റീവിയ പൗഡർ, വാനില എസൻസ് എന്നിവ യോജിപ്പിച്ച ശേഷം അതിൽ അരിച്ചുവച്ച മൈദ ചേർത്ത് മാവ് തയാറാക്കാം. തയാറാക്കിയ കേക്ക് കൂട്ട് ഒരു കേക്ക് ടിന്നിൽ ഒഴിച്ച് 35 മിനിറ്റ് ചെറുതീയിൽ ബേക്ക് ചെയ്തെടുക്കാം.
ഇനി കേക്കിലേക്കുള്ള ചോക്ലേറ്റ് സോസ് തയാറാക്കാൻ ഒരു പാനിൽ 150 ഗ്രാം ചോക്ലേറ്റ് ഉരുക്കിയെടുക്കണം, ശേഷം ഇതിലേക്ക്
1 ടീസ്പൂൺ കോൺഫ്ളോർ, വാനില എസൻസ്, അല്പം സ്റ്റീവിയ പൗഡർ എന്നിവ ചേർത്ത് കുറുക്കിയെടുക്കണം. കേക്ക് ഒന്ന് തണുത്തതിന് ശേഷം തയാറാക്കിയ സോസ് ചേർത്ത് മുറിച്ച് കഴിക്കാം. അലങ്കാരത്തിനായി കേക്കിനുമുകളിൽ ചെറിയും, കിസ്മിസ്സും, വിതറുക. നല്ല രുചിയുള്ള ചോക്ലേറ്റ് കേക്ക് തയാർ.